Spread the love
ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടി 17കാരി

ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ പതിനേഴുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ട്യൂഷൻ ക്ലാസ് കഴിഞ്ഞതിന് ശേഷം പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബർ ഹമീദ് പൊതുവായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്നാൽ ക്രമേണ പെൺകുട്ടിയെ ഭയപ്പെടുത്തുന്ന അശ്ലീല പരാമർശങ്ങൾ നടത്തി. വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെൺകുട്ടി ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്.

Leave a Reply