മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസില്‍, ‘ക്ലസ്റ്റര്‍ ഫെസിലിറ്റേഷന്‍ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍-എന്‍.ആര്‍.എം’ (ഒരു ഒഴിവ്), ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍-ലൈവ്ലിഹുഡ്’ (ഒരു ഒഴിവ്), ‘ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെര്‍ട്ട്’ (രണ്ട് ഒഴിവ്) എന്നീ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ www.nregs.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷകള്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക വിധത്തില്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, 5-ാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അയയ്ക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2313385, 0471 2314385 എന്നീ ഫോണ്‍ നമ്പറുകളില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 10 മുതല്‍ 5 വരെ ബന്ധപ്പെടാം. വിശദവിവരങ്ങള്‍ക്ക്: www.nregs.kerala.gov.in സന്ദര്‍ശിക്കുക.