ഭൂഗര്‍ഭ വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനരാരംഭിച്ചു. 90 ദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി (kseb) ലക്ഷ്യമിട്ടിരിക്കുന്നത്. 180 മെഗാവാട്ടിന്‍റെ ആറ് ജനറേറ്ററുകളിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാസമാണ് ഒരു ജനറേറ്ററിന്‍റെ പണികൾക്ക് വേണ്ടത്. ഇത് 22 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കെഎസ്ഇബി നിർദ്ദേശം നൽകിയിരിക്കുന്നത്. തുടര്‍ച്ചയായി 1000 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും പലതരത്തിലുള്ള തകരാറുകള്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉൽപ്പാദനമാണ് നവംബറിൽ നടന്നത്. 501 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. . സാധാരണ വേനല്‍ക്കാലത്ത് മാത്രമാണ് ഉത്പാദനം പരമവാധി എത്തുക. അതും 450 ദശലക്ഷം യൂണിറ്റ്.