മലയാള ചലച്ചിത്ര നടി മൈഥിലി (Mythili) വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരൻ. ചിത്രങ്ങള്‍: പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഷബീര്‍ സെയ്ദ്.
ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തും. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി.
പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. നടിയെന്നതിനൊപ്പം ഗായികയുമാണ് മൈഥിലി.
കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രം.
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് ഹൽദി ആഘോഷവും നടത്തിയിരുന്നു. മൈഥിലിയുടെ ബന്ധുക്കളും നടി ശ്രിന്ദ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കളുമാണ് ഹൽദി ചടങ്ങിൽ പങ്കെടുത്തത്.