Spread the love

റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് പാഞ്ഞുകയറി അപകടം. മൂന്നു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ കോഴിക്കോട് താമരശ്ശേരിയിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വിഫ്റ്റ് ബസാണ് മാങ്ങ പെറുക്കുന്നവരുടെ അടുത്തേക്ക് പാഞ്ഞ് കയറിയത്. ദേശീയപാത 766ലാണ് സംഭവം നടന്നത്

അമ്പായത്തോട് സ്വദേശി അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍, ബിബീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുട്ടായതിനാല്‍ ഡ്രൈവര്‍ക്ക് റോഡില്‍ നില്‍ക്കുന്നവരെ കാണാന്‍ കഴിയാത്തതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply