ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഉൾപ്പടെ പ്രധാന മാറ്റങ്ങൾ വരും.
ഒക്ടോബര്‍ ഒന്നിന് പെട്രോളിയം കമ്പനികള്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറുകളുടെ വില മാറ്റംവരുത്തും. സിലിണ്ടര്‍ വിലയില്‍ 100 രൂപയുടെ വരെ വര്‍ധനവ് വരുത്താന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ആണ് ഇതിനു സാധ്യത. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് കാരണം പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിക്കുവാനുള്ള സാധ്യതയുണ്ട്.
ഒക്ടോബര്‍ 1 മുതല്‍ ഭക്ഷ്യ വില്പന ശാലകൾക്കു ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ബില്ലില്‍ എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത കടയുടമകള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റമുണ്ടാകും.
80 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അടുത്ത മാസം മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ സെന്റേര്‍സ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്‌സ് സമർപ്പിക്കാവുന്നതാണ്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പെയ്‌മെന്റുകളുടെ നിയമത്തില്‍ മാറ്റം വരും. ഉപയോക്താക്കളുടെ വിവരങ്ങള്‍ നല്‍കാതെ ബാങ്കിന് ഓട്ടോ പെയ്‌മെന്റുകളില്‍ അക്കൗണ്ടില്‍ നിന്നും പണം കുറയ്ക്കുവാന്‍ സാധിക്കുകയില്ല. അക്കൗണ്ട് ഉടമയുടെ അനുമതി ഇതിനാവശ്യമാണ്.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (ഒബിസി), യൂനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് ഒക്ടോബര്‍ മുതല്‍ സാധുതയുണ്ടാവുകയില്ല .അതിനാല്‍ ഉപയോക്താക്കള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്ക് വാങ്ങാവുന്നതാണ്.