ഓട്ടോ ഡെബിറ്റ് ഇനി ഇല്ല. സ്ഥിരമായ ബിൽ അടയ്ക്കലിന് ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി ഇനി എല്ലാ. കാർഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഓരോ തവണയും ഇടപാട് പൂർത്തിയാക്കാനാകൂ.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ പാസ് ബുക്കുകൾ അസാധു. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്ക് ഉപയോഗിക്കണം.
തപാൽ ബാങ്ക് എടിഎം കാർഡുകളുടെ സേവനങ്ങൾക്കു ഇന്നു മുതൽ ഫീസ് ഈടാക്കും.തപാൽ ബാങ്ക് എടിഎഎമ്മുകളിൽ നിന്ന് ഇനി മാസത്തിൽ 5 തവണയേ സൗജന്യമായി പണം പിൻവലിക്കാൻ കഴിയു.തുടർന്നുള്ള ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മാസത്തിൽ മൂന്നുതവണ സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും.
ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി നൽകുന്ന ഭക്ഷ്യ സുരക്ഷാ നമ്പർ നിർബന്ധമാക്കി.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, പലചരക്ക് സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കി. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബോർഡുകൾക്കു വിവിധ നിറം നൽകിയിട്ടുണ്ട്. പഴം/പച്ചക്കറി എന്നിവയ്ക്കു പച്ച നിറം, പാൽ വിൽപന നീല, പലചരക്കു വ്യാപാരം ചാര നിറം, ട്രാൻസ്പോർട്ടേഷൻ, വിതരണം നേവി
ബ്ലൂ, മദ്യ വിൽപന തവിട്ടു നിറം, ഇറച്ചി വിൽപന ചുവപ്പു തുടങ്ങിയവയാണ് നൽകിയിരിക്കുന്ന നിറങ്ങൾ.