ലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി.രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിരുന്നു.എന്നാല്‍ തന്നെ കൊണ്ട് ആവും വിധം എല്ലാം അദ്ദേഹം ചെയ്യുന്നുമുണ്ട്.ഇപ്പോള്‍ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ലെന്നും,സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.
സുരേഷ് ഗോപിയെ കുറിച്ചിട്ട് ട്രോളുകള്‍ ഇറക്കുന്നത് കാണാം.ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്.ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല.അവര്‍ ചെയ്യാത്തത് സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും,അഭിനയിക്കാന്‍ പോയാല്‍.ആ ഇത്ര വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാന്‍.സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്താ ഇതൊക്കെ പറയാത്തതെന്ന്.ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ.അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അങ്ങനെയുള്ള നേതാവിനെയാണ് ഈ പട്ടാളക്കാരന് കാണാന്‍ ആഗ്രഹിക്കുന്നത്.