ഇപ്പോഴും നന്മ വറ്റാത്ത ചിലരും സമൂഹത്തിലുണ്ട്. മറ്റുള്ളവരുടെ ജീവന് തങ്ങളുടെ ജീവനോളം വിലയുണ്ടെന്ന് കരുതുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ബാബു വര്‍ഗീസ് എന്ന ഓട്ടോക്കാരന്‍. ആലപ്പുഴയില്‍ നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ബാബു ആയിരുന്നു. അന്ന് ഒരു രൂപ പോലും വാങ്ങാതെ 200ല്‍ അധികം കിലോമീറ്റ് ബാബു കുഞ്ഞിനായി ഓടി. പലരും കയ്യൊഴിഞ്ഞപ്പോള്‍ ബാബു അവരെ കയ്യൊഴിയാന്‍ തയ്യാറായില്ല.
സ്വന്തം മകന്‍ അരയ്ക്ക് താഴെ പൂര്‍ണമായി തളര്‍ന്ന് ചികിത്സയിലാണ്. എല്ലാമാസവും ആയിരക്കണക്കിന് രൂപയാണ് മകന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. ഈ സങ്കടങ്ങള്‍ക്കിടയിലാണ് സഹായഹസ്തവുമായി ബാബു ഒരു കുടുംബത്തിന് തണലായത്. മകന്റെ ചികിത്സയ്ക്കായി കരുതി വെച്ചിരുന്ന പണം നല്‍കിയാണ് അന്ന് ബാബു കുഞ്ഞിനെയും കുടുംബത്തെയും സഹായിച്ചത്. ഇപ്പോള്‍ ബാബുവിന് സഹായവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ബാബുവിന്റെ മകന്റെ ചികിത്സ പൂര്‍ണമായും മേജര്‍ രവി ഏറ്റെടുക്കും.
നട്ടെല്ലിന് ഗുരുതുരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പണമാണ് അന്ന കുഞ്ഞിന്റെ കുടുംബത്തിന് ഡ്രൈവര്‍ നല്‍കിയത്. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡില്‍ എത്തി സാമ്പത്തിക സഹായവും മേജര്‍ രവി കൈമാറി. ബാബുവിന്റെ മനസ്സാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചതെന്നും മേജര്‍ രവി പറഞ്ഞു.