Spread the love
ജമ്മു കശ്മീരിലെ സുപ്രധാന തുരങ്ക പദ്ധതികൾ; സർക്കാർ ടെൻഡറുകൾ ക്ഷണിച്ചു

ജമ്മു&കശ്മീരിലെ രണ്ട് പ്രധാന തുരങ്ക പദ്ധതികൾക്കായി സർക്കാർ ആഗോള ടെൻഡറുകൾ ക്ഷണിച്ചു. ഒരു ഇതര ഹൈവെയിലൂടെ ജമ്മുവിനും ശ്രീന​ഗറിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും ​ഗതാ​ഗതം സാധ്യമാക്കുക, പ്രധാനമായും സൈനിക നീക്കത്തെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുരങ്ക പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന സിങ്‌പോര-വൈലൂ (Singhpora-Vailoo) തുരങ്കത്തിന്റെ നീളം 10.3 കിലോമീറ്റർ ആണ്. അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഈ തുരങ്കത്തിന് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ് 3,253 കോടി രൂപയാണ് . അതേസമയം ഏകദേശം 8 കിലോമീറ്റർ നീളമുള്ള സുധ്മഹാദേവ്-ഡ്രംഗ ഇരട്ട തുരങ്കത്തിന്റെ നിർമ്മാണത്തിന് 2,598 കോടി രൂപയണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ തുരങ്കത്തിന് 38 കിലോമീറ്ററും രണ്ടാമത്തെ തുരങ്കത്തിന് അഞ്ച് കിലോമീറ്ററും വീതമുള്ള അപ്രോച്ച് റോഡുകളും നിർമിക്കും.ഒരു ദശാബ്ദത്തിനു മുമ്പ് നിർദ്ദേശിച്ച തുരങ്ക പദ്ധതികളാണ് ഇവ. ചെനാനി മുതൽ ജമ്മു & കാശ്മീരിലെ ഖനാബാൽ വരെ 274 കിലോമീറ്ററോളം ദൈർഘ്യമുള്ള എൻഎച്ച് 244 ജമ്മു& കാശ്മീരിലെ സുപ്രധാന പദ്ധതികളിൽ ഒന്നാണ്.

Leave a Reply