വിവാഹ രജിസ്ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ്
നിർബന്ധമാക്കണം – വനിതാ കമ്മീഷൻ
മതിയായ പക്വതയില്ലാതെ വിവാഹജീവിതം ആരംഭിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിൽ കൂടുന്നു എന്ന് വനിതാ കമ്മീഷൻ.
തൃശൂർ ടൗൺ ഹാളിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മീഷൻ ചെയർപേഴ്സൺ
പി സതീദേവിയുടെ പ്രതികരണം.
വിവാഹ രജിസ്ട്രേഷന് കൗൺസിലിംഗ് സർട്ടിഫിക്കറ്റ്
നിർബന്ധമാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യാൻ രൂപം നൽകിയ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു.