Spread the love
മലമ്പുഴ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഇന്നലെ (15.07.2022) 2.00pm നുളള ജലനിരപ്പ് 110.54 m ആണ് . ഇന്നത്തെ (16.07.2022) അപ്പർ റൂൾ കർവ് ലെവൽ 111.46 m ആണ് . വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് അപ്പർ റൂൾ കർവ് എത്തുവാൻ സാധ്യതയുണ്ട് . ആയതിനാൽ അപ്പർ റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അപ്പർ റൂൾ കർവ് ലെവൽ എത്തുന്ന മുറയ്ക്ക് , Spillway ഷട്ടറുകൾ തുറക്കുന്നതായിരിക്കും . മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്ക പുഴ, കാത്തി പുഴ, ഭാരതപ്പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവരും മീൻപിടുത്തക്കാരും പുഴയിൽ ഇറങ്ങുന്നവരും ജാഗ്രത പുലർത്തേണ്ടതാണ് എന്ന് അറിയിക്കുന്നു

Leave a Reply