കോട്ടക്കൽ സ്റ്റേഷനിൽ ആണ് ഇപ്പോൾ ഉള്ളത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും നിരവധി കൊലപാതക കേസുകളിലും കവർച്ച കേസുകളിലും പ്രതിയായ പല്ലൻ ഷൈജുവിനെ വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പിടികൂടിയത്.
കാപ്പാ നിയമം ചുമത്തി തൃശ്ശൂർ ജില്ലയിൽ നിന്നും നാട് കടത്തിയതിനു
സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ് വരുകയിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് സിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, കെ.ജെസിർ, R.ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.