Spread the love
അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. വിവിധഭാഷാ തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് അറസ്റ്റ്. ഇതിന് പുറമെ അസമില്‍ നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ്. അവിടെ പോലീസിന്റെ അന്വേഷണം ശക്തമായപ്പോഴാണ് കേരളത്തിലേക്ക് വന്നത്. തുടര്‍ന്ന് വിവിധഭാഷാ തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കേരളത്തില്‍ ഉണ്ടെന്ന് അസാം പോലീസ് അറിയുന്നത്. തുടര്‍ന്നാണ് ഇവര്‍ കേരള പോലീസിനെ വിവരം അറിയിക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. അസാം പൊലീസ് ഉടൻ കേരളത്തിലെത്തും.

Leave a Reply