Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍.മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രം വേഷമിട്ട മാളവിക വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികയായി എത്തുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടി മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍.ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണ്. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമ,ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാസിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ.മലയാളസിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെ നടി വെളിപ്പെടുത്തി.

‘സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം.പാര്‍വ്വതിയുടെ ടേക്ക് ഓഫ്,ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല.മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു,മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്.എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്.കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.ഉദാഹരണത്തിന് ഷീല.ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.ഷീല,ശോഭന,ഉര്‍വ്വശി,കാവ്യ മാധവന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല.സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ.’

പാര്‍വ്വതി തന്റെ അടുത്ത സുഹൃത്താണ്,ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണ്.’എനിക്ക് പാര്‍വ്വതിയുടെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്.അടുത്ത സുഹൃത്താണ് പാര്‍വ്വതി.നല്ല നടിയാണ് അവര്‍.സിനിമയിലെയും സമൂഹത്തിലെയും സെക്‌സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്’,-മാളവിക പറഞ്ഞു.

Leave a Reply