Spread the love

മലയാളം അക്ഷരമാല ഇനി ടെക്സ്റ്റ് ബുക്കിലും ; പ്രഖ്യാപനം നിയമസഭയിൽ

മലയാളം അക്ഷരമാല ടെക്സ്റ്റ് ബുക്കിൽ ഉൾപ്പെടുത്തും. നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ അവതരിപ്പിക്കവെയാണ് വിദ്യഭ്യാസ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത് .

പ്രെെമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ല. എസ് സിഇആർടിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കും .

ആറാം പ്രവർത്തി ദിവസത്തിൽ വിദ്യാർഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്നത്തിൽ പ്രായോഗിക പരിഹാരം കാണും .

ടെക്സ്റ്റ് ബുക്കുകളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മലയാളം അധ്യാപകൻ കൂടിയായ സാമൂഹ്യ വിമർശകൻ ശ്രീ. എം.എന്‍.കാരശ്ശേരി വിദ്യാഭ്യാസ മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയിരുന്നു. നിയമ സഭയിലെ പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ശ്രീ . എം.എന്‍.കാരശ്ശേരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു.

Leave a Reply