Spread the love

‘ഉദ്ഘാടനം സ്റ്റാർ’ എന്നെ വിളിച്ച് വളരെയധികം അധിക്ഷേപിക്കുമെങ്കിലും ശരീരത്തിന്റെയും വസ്ത്രങ്ങളുടെയും പേരിൽ ബോഡി ഷെയിമിങ് ചെയ്യുമെങ്കിലും മലയാളികളിൽ വലിയൊരു പങ്കും നടി ഹണി റോസിന്റെ ആരാധകരാണ് എന്നതിൽ സംശയമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ നടിയുടെ ഓരോ ചിത്രങ്ങളും വീഡിയോകളും അത്രകണ്ട് വേഗത്തിലാണ് സാധാരണ വൈറൽ ആവാറുള്ളത്.പൊതുവേ ഹണിയുടെ വസ്ത്രധാരണം വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ടെങ്കിലും കണ്ണുകെട്ടിയുള്ള മലയാളികളുടെ വിമർശനങ്ങൾക്കപ്പുറം പലപ്പോഴും താരത്തിന്റെ ഡ്രസ്സിംഗ് സെൻസിനും കളർ ചോയ്സിനും വലിയ കയ്യടികൾ സോഷ്യൽ മീഡിയ നൽകാറുണ്ട്.

ഇപ്പോഴിതാ ഹണി റോസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ റേച്ചല്‍ തിയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ബോയ്ഫ്രണ്ടിന്റെ സംവിധായകൻ വിനയനും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ നടിയെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വിനയന്റെ വാക്കുകൾ…

”ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ 10 സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന് യാതൊരു സംശയവും ഇല്ല”

അതേസമയം താന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിൽ നടിക്ക് സാധിച്ചുവെന്നും ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ടെന്നും വിനയന്‍ പറയുന്നു. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചലെന്നും ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും വിനയന്‍ പറയുന്നു.

Leave a Reply