പാലക്കാട്; മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു.
നേരത്തെ ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹത്തിൽ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖൽ അന്ത്യോപചാരമർപ്പിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.