കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കള് ചേര്ന്നൊരുക്കിയ ഹ്രസ്വചിത്രം ‘അന്ന’ നവമാധ്യമങ്ങളില് ശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് മൂന്നാഴ്ച്ചയ്ക്കുള്ളിൽ ഒൻപത് അവാർഡുകളാണ് ലഭിച്ചത്. അന്ന എന്ന പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹമാണ് 10 മിനിറ്റ് ദൈര്ഘ്യമുള്ള ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് പുറത്തിറക്കിയ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ സജീന്ദ്രനാണ്. അജയ് വര്‍ഗീസും അനന്ദു മനോഹറും ചേര്‍ന്ന് തിരക്കഥ രചിച്ചരിക്കുന്നു. ജിയ ഇമ്രാന്‍ എന്ന കൊച്ചു മിടുക്കിയാണ് അന്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിയയോടൊപ്പം മെറിസ്സ, ചിന്നു, എല്‍ഡ, എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കള്‍ ഹ്രസ്വചിത്രത്തിന്‍റെ ഭാഗമായിരിക്കുന്നു.