Spread the love

പൃഥ്വിരാജ് സുകുമാരൻ ഒരു ഫംഗ്ഷനിൽ ധരിച്ച ടീഷർട്ടിന്റെ വില 60000! ലാലേട്ടൻ ധരിച്ച വാച്ചിന്റെ വില 9 കോടി!! ഇങ്ങനെയുള്ള സാധാരണക്കാരന്റെ കണ്ണു തള്ളിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ, ഇത്രയ്ക്ക് ചിലവ് ചെയ്യണം എങ്കിൽ ചെയ്യുന്ന സിനിമകൾക്ക് ഇവർ വാങ്ങുന്ന പ്രതിഫലം എത്രത്തോളമായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചു നോക്കിയിട്ടില്ലേ! അറിയാം മലയാളത്തിലെ വിവിധ താരങ്ങളും കൈപ്പറ്റുന്ന പ്രതിഫലവും..

മോളിവുഡിലെ താര രാജാക്കന്മാരിൽ പ്രതിഫല കണക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് സാക്ഷാൽ മോഹൻലാലാണ്. ലാലേട്ടൻ ഒരു സിനിമയ്ക്ക് വാങ്ങുന്നത്ഏകദേശം 20 കോടി വരെയാണ്. മറ്റു ഭാഷകളിൽ ആണെങ്കിൽ റോളിനനുസരിച്ച് അഞ്ചു മുതൽ 8 കോടി രൂപ വരെ. ഇനി മിനി സ്ക്രീനിൽ ലാലേട്ടൻ അവതരിച്ച ബിഗ് ബോസ് എന്ന ഷോയ്ക്ക് ആകട്ടെ മുൻ സീസണുകളിൽ 12 കോടി വരെയാണ് പ്രതിഫലം വാങ്ങിയിരുന്നെങ്കിൽ ഏറ്റവും ഒടുവിലത്തെ സീസൺ സിക്സ്ന് 18 കോടിയാണ് അദ്ദേഹം പ്രതിഫലമായി കൈപ്പറ്റിയത്. 50 കോടി വാർഷിക വരുമാനവും 400 കോടിയുടെ ആസ്തിയും ലാലേട്ടന് ഉണ്ടെന്നാണ് കണക്കുകൾ.

സിനിമകൾക്ക് പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ ലാലേട്ടന് തൊട്ടു പിന്നാലെ മമ്മൂക്കയാണ്. 15 കോടിയാണ് താരം ഒരു സിനിമയ്ക്ക് വാങ്ങുന്നത്. തൊട്ടുപിന്നാലെ ഇടംപിടിച്ചിരിക്കുന്നത് ദുൽഖർ ആണ്. പത്തു കോടിയാണ് ദുൽഖർ ഒരു ചിത്രത്തിനായി വാങ്ങുന്നത്. സിനിമകൾക്ക് പുറമെ പരസ്യ ചിത്രങ്ങളിൽ നിന്നും സ്വന്തം പ്രൊഡക്ഷൻ കമ്പനിയിലൂടെയും താരം സമ്പാദിക്കുന്നുണ്ട്.

പിന്നാലെ വരുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ് പത്തു കോടി വരെ വാങ്ങിക്കുന്നുണ്ട്. ഫഹദ് ഫാസിൽ എട്ടു കോടി, ദിലീപ് ഏഴു കോടി, നിവിൻ പോളി ആറു കോടി, സുരേഷ് ഗോപി അഞ്ചു കോടി, ടോവിനോ തോമസ് നാലുകോടി, കുഞ്ചാക്കോ ബോബൻ മൂന്ന് കോടി, എന്നിങ്ങനെയാണ് മറ്റു താരങ്ങൾ വാങ്ങുന്ന പ്രതിഫലം.

Leave a Reply