Spread the love
മലയാലപ്പുഴയുടെ സ്വന്തം “പാട്ടമ്മ” സൗദാമിനി ടീച്ചർ അന്തരിച്ചു.

മലയാലപ്പുഴയുടെ സ്വന്തം “പാട്ടമ്മ” സൗദാമിനി ടീച്ചർ അന്തരിച്ചു..100 വയസായിരുന്നു.. കഥാപ്രസംഗവേദിയിലെ ആദ്യകാല ഹാർമോണിസ്റ്റും ഗായികയും കാഥികയും ആയിരുന്നു.വിടവാങ്ങിയത് വേദികൾ കീഴടക്കിയ ഒട്ടനവധി വനിതപ്രതിഭകൾക്ക് പ്രചോദമായിരുന്ന കലാകാരി..?മലയാലപ്പുഴ മുണ്ടോത്തുറയിൽ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായി തൊണ്ണൂറ്റിഒൻപതു വർഷം മുമ്പാണ് സൗദാമിനിയമ്മ പിറന്നത്. പന്ത്രണ്ടാം വയസ്സു തൊട്ട് സംഗീത പഠനം ആരംഭിച്ചു. അടൂർ കേശവപിള്ളയുടെ അടുത്തു നിന്ന് സംഗീതവും തിരുവല്ല കെ.ജി.കേശവപ്പണിക്കരുടെ ശിക്ഷണത്തിൽ ഹാർമ്മോണിയവും പഠിച്ചു. തുടർന്ന് നിരവധി സംഗീതക്കച്ചേരികൾ സൗദാമിനി അവതരിപ്പിച്ചു പോന്നു. അങ്ങനെയിരിക്കെ എം.പി.മന്മഥന്റെ കഥാപ്രസംഗ ട്രൂപ്പിൽ ഹാർമോണിയം വായിക്കാനായി ചേർന്നു. അവിടെ നിന്ന് കെ.കെ.വാധ്യാരുടെ സംഘത്തിലെത്തി. അധികം താമസിയാതെ വാധ്യാരുടെ ജീവിത സഖിയായി. 1975-ൽ വാധ്യാരുടെ മരണം വരെ രണ്ടു പേരും കലാവേദികളിൽ നിറഞ്ഞുനിന്നു. വാധ്യാർ – സൗദാമിനി ദമ്പതികൾക്ക് മക്കളില്ല. അനപത്യതാ ദു:ഖം കൊണ്ട് ഉള്ളുനീറുമ്പോഴും അവർ പാടിയും പറഞ്ഞും സഹൃദയരെ സന്തോഷിപ്പിച്ചു പോന്നു. പ്രിയതമന്റെ മരണശേഷവും ഏതാനും വർഷം സൗദാമിനി തനിച്ച് കരുണയും രമണനുമൊക്കെ അവതരിപ്പിച്ചു. പിന്നീട് അരങ്ങു വിട്ടു. . കുറേക്കാലം പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം മറന്ന് നാട്ടിലെ കുട്ടികളെ പാട്ടു പഠിപ്പിക്കുമായിരുന്നു. നാട്ടുകാരുടെ പാട്ടമ്മയാണ് മലയാലപ്പുഴ സൗദാമിനിയമ്മ ടീച്ചർ

Leave a Reply