മലയാളി ബാസ്‌കറ്റ്‌ബോൾ താരം കെസി ലിത്താരയെ (23) പട്‌ന റെയിൽവേയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കത്തിയച്ചാലി കോഴിക്കോട് സ്വദേശിയാണ്. റെയ്ൽവേയ്ക്കായി കളിച്ചിരുന്ന താരമാണ് ലിതാര. പട്‌ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി പട്‌നയിലെ ദനാപൂരിലുള്ള ഡിആർഎം ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു ലിത്താര. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈസ്റ്റ് സെൻട്രൽ റെയിൽവേ ലിത്താരയെ ആദരിച്ചു. കോഴിക്കോട്ടെ വീട്ടുകാർ വിളിച്ചിട്ടു ഫോൺ എടുക്കാതെ വന്നതോടെ ഫ്ലാറ്റ് ഉടമയെ അറിയിക്കുകയായിരുന്നു. ഫ്ലാറ്റ് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസ് വന്നു കതകു പൊളിച്ചു അകത്തു കയറ്ററിയപോ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോസ്റ്റ്‌മോർട്ടം നടത്തി.