Spread the love

ദുബായ് :അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർ ക്കൊപ്പം കേരളത്തിൽ നിന്നും യുഎഇയിലേക്ക് പറക്കാൻ 40 ലക്ഷത്തോളം (50,000 ഡോളർ) രൂപ ചെലവിട്ട് മലയാളി വ്യവസായി. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഷാർജ ആസ്ഥാനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എം ഡി പി.ഡി. ശ്യാമളൻ ആണ് സ്വകാര്യ ജെറ്റിൽ യുഎഇയിലേക്ക് പറന്നത്.

Malayalee family flew to UAE on a private jet for Rs 40 lakh.

ശ്യാമളനും, കുടുംബവും നാല് ജീവനക്കാരുംഉൾപ്പെടെ 13 പേരാണ് വെള്ളിയാഴ്ച കേരളത്തിൽ നിന്നും ദുബായിലെ രാജ്യാന്തര വിമാനത്താവളത്തിലേ ക്ക് പറന്നത്.
മകൾ അഞ്ചു വിൻറെ വിവാഹവുമായി ബന്ധപ്പെട്ട മാർച്ച് 15നാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഏപ്രിൽ 25നായിരുന്നു വിവാഹം.
ഇതിനുപിന്നാലെയാണ് യുഎഇ ഇന്ത്യയിൽനിന്നുള്ള വർക്ക് വിലക്കേർപ്പെടുത്തിയത്.

തുടർന്ന് മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചപ്പോഴാണ്ബി സിനസ്സുകാർക്ക് ചാർട്ടേഡ് വിമാനത്തിൽ വരാമെന്ന വിവരം ലഭിച്ചത്. ഉടനെ തന്നെ ഇതിനായുള്ളനടപടികൾ സ്വീകരിക്കുകയായിരുന്നു.’ഇത്തരത്തിൽ യാത്രാവിലക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ എനിക്ക് യുഎഇ സർക്കാരിൽ വിശ്വാസം ഉണ്ടായിരുന്നു എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്നും ഉറപ്പായിരുന്നു ഉടനെതന്നെ ഞങ്ങളുടെ രണ്ടാം വീട്ടിലേക്ക് മടങ്ങാൻ ആകുമെന്നും പ്രതീക്ഷിച്ചു ‘ ശ്യാമളൻ പറഞ്ഞു. ആർക്കെല്ലാം യാത്ര യാത്ര എന്ന കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു.

യാത്രാരേഖകൾ, 48 മണിക്കൂർ മുമ്പ് എടുത്ത ആർടി പിസിആർ ടെസ്റ്റ് ഫലം, ഇവയെല്ലാം യാത്രയ്ക്ക് ആവശ്യമായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് സാഹചര്യം വേഗം നല്ല രീതിയിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു ശ്യാമളൻ പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ ഓട്ടോ എയർ കണ്ടിഷനിങ് സാധനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ഇവരുടേത്. ട്രാവൽസ് ഉടമ അഫി അഹമ്മദ് ആണ് ഇവർക്ക് വിമാന സൗകര്യമേർപ്പെടുത്തി നൽകിയത്.

Leave a Reply