തിരുവല്ല സ്വദേശിനിയായ മറിയം സൂസൻ മാത്യൂ (19) അമേരിക്കയിൽ വെടിയേറ്റു മരിച്ചു. അലബാമയിലെ മോണ്ട് ഗോമറിലാണ് സംഭവം. സൂസൻ താമസിക്കുന്ന മുറിയുടെ മുകളിലെ നിലയിൽ നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ട വന്നതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സൂസൻ താമസിക്കുന്ന മുറിയുടെ മുകളിൽ താമസിക്കുന്നയാളാണ് വെടിയുർതിർത്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുറിയിൽ ഉറങ്ങുന്നതിനിടെയാണ് ഇവർക്ക് വെടിയേറ്റത്. കൊലപാതകം എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടില്ല. ഗൾഫിൽ നിന്നും നാല് മാസം മുൻപാണ് സൂസൻ അമേരിക്കയിൽ എത്തിയത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.