Spread the love
റിപ്പബ്ലിക്ക് ദിന പരേഡിൽ നാവികസേന ബാൻഡ് സംഘത്തെ നയിച് , അപൂർവ്വ ബഹുമതിയും സ്വന്തമാക്കി മലയാളി

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ തുടർച്ചയായി പതിനേഴാമത്തെ തവണ നാവിക സേനാ വിഭാഗത്തിൻറെ വാദ്യസംഘത്തിൽ അണിചേരുക എന്ന അപൂർവമായ നേട്ടം കൈവരിച് മലയാളിയായ വിൻസെറ്റ് ജോൺസൺ. തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആണ് വിൻസെറ്റ് ജോൺസൺ. ഡ്രം മേജർ എന്ന ചുമതലയിലാണ് ജോൺസൺ നിയോഗിക്കപ്പെട്ടിരുന്നത്. വാദ്യസംഘത്തിലെ ഏറ്റവും പ്രഗൽഭനായ സംഗീതജ്ഞനാണ് 48 കാരനായ ജോൺസൺ. 2013ൽ സിഡ്‌നിയിലെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റീവ്യൂ, 2015 ലെ മൗറീഷ്യസ് ദേശീയ ദിനാഘോഷം, 2017 ലെ റോയൽ എഡിൻബറോ മിലിറ്ററി ടാറ്റൂ, 2018 ലെ റഷ്യൻ ഫെഡറേഷൻറെ സെന്റ്പീറ്റേഴ്‌സ്ബർഗിലെ നാവിക സേനാ പരേഡ് എന്നിവയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് ജോൺസണായിരുന്നു. പക്ഷേ സ്വന്തം നാടിന്റെ റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുക്കുന്നത്ര സന്തോഷം മറ്റൊന്നിലുമില്ലെന്ന് ജോൺസൻ പറയുന്നു. 1990 ലാണ് ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ ജോൺസൻ പരേഡിൽ പങ്കെടുക്കുന്നത്.

Leave a Reply