Spread the love

ദുബായ് :വൻ ശമ്പളം വാഗ്ദാനം ചെയ്ത് വിവിധ ഏജൻസികൾ നാട്ടിൽ നിന്നും കൊണ്ടുവന്ന നഴ്സുമാർ ജോലി ലഭിക്കാതെ വിവിധ ഇടങ്ങളിൽ കുടുങ്ങിയതായി പരാതി.വിവിധ ആശുപത്രിയുടെ പേര് പറഞ്ഞ് വീസയ്ക്കും മറ്റുമായി 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് തട്ടിയത്. തട്ടിപ്പിനിരയായവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പണം മടക്കി നല്കാൻ ഏജൻസിയുടെ മടിക്കുന്നതായും, ചിലരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതി ലഭിച്ചിട്ടുണ്ട്. സ്ത്രീകളും, പുരുഷന്മാരും ഉൾപ്പെടെ 42 പേരാണ് ഒരു കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നത്. മാർച്ച് 9 നാണ് ഒരു സംഘമെത്തിയത്.

ഗൾഫിൽ വൻ ശമ്പള വാഗ്ദാനം ചെയ്ത് ജോലി തട്ടിപ്പ് ;കുടുങ്ങി മലയാളി നഴ്സുമാർ.

വിശ്വാസയോഗ്യമായ വിധമായിരുന്നു ഏജൻസികൾ പെരുമാറിയത്. രണ്ടുലക്ഷവും, നാല് ലക്ഷം രൂപവരെയും നൽകിയ ആർക്കും ഇതുവരെ ജോലി ലഭിച്ചിട്ടില്ല. നാട്ടിലെ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ കുറച്ചു പണം നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.

കോവിഡ് വാക്സിനേഷൻ വ്യാപകമാക്കിയ നാളുകളിൽ യുഎഇ യിൽ കൂടുതൽ നഴ്സുമാരെ ആവശ്യമുണ്ടായിരുന്നു സാഹചര്യം മുതലാക്കിയാണ് ഏജൻസിയുടെ ഈ തട്ടിപ്പ്. പ്രതിമാസം 5,000 ദിർഹം (ഒരു ലക്ഷം രൂപ) 500 ദിർഹം അലവൻസ്, ഭക്ഷണം, താമസം, യാത്ര എന്നിവ സൗജന്യം എന്നിങ്ങനെയായിരുന്നു വാഗ്ദാനം.3,80,000 രൂപയാണ് ഇതിനായി ഓരോരുത്തരോടും ആവശ്യപ്പെട്ടത്. ജോലി കാര്യം ശരിയാകാതെ വന്നപ്പോൾ സംശയം തോന്നുകയും, നഴ്സുമാർ ബഹളം വയ്ക്കുകയും ചെയ്തതോടെ ഏജൻറ് മാർ ബാക്കി പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു.പിന്നീട് ഇത്തരത്തിൽ എത്തിയ പലരും സ്വന്തം നിലയിൽ ജോലി കണ്ടെത്തുകയായിരുന്നു. ഇവരുടെ അവസ്ഥ അറിഞ്ഞ് ചില ആശുപത്രികൾ ജോലി നൽകാൻ മുന്നോട്ടു വന്നിട്ടുള്ളതായും അറിയുന്നു.

മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കും; കോൺസുലേറ്റ്. നഴ്സുമാരുടെ വിഷയത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇടപെടുന്നുണ്ടെന്ന് കോൺസൽ ജനറൽ ഡോക്ടർ അമൻ പൂരി അറിയിച്ചു.നഴ്സിംഗ് ജോലിക്കായി ഇവിടെ എത്തിയവരിൽ മടങ്ങി വരാൻ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നഴ്സുമാരുടെ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തിയതായും,
വേണ്ട നടപടികൾ പൂർത്തിയാക്കിയതായും നോർക്ക അറിയിച്ചു

Leave a Reply