Spread the love
പട്ടികയിൽ മലയാളി വിദ്യാർത്ഥിയും

ലോകത്തെ ഏറ്റവും ബുദ്ധിമാന്മാരുടെ ക്ലബ്ബിൽ ഇടം നേടി മലയാളി ബാലൻ. പത്ത് വയസ്സുകാരനായ ആലിം ആരിഫ് ആണ് ലോകത്തിലെ അതിബുദ്ധിമാന്മാരുടെ കൂട്ടായ്മയായ മെൻസ ക്ലബ്ബിൽ ഇടം നേടിയത്. ഓരോരുത്തരുടെയും ഐക്യു ലെവൽ അനുസരിച്ചാണ് ക്ലബ്ബിൽ അംഗത്വം നൽകുന്നത്. ക്ലബ്ബിൽ ഇടം നേടുന്നതിനായി നടത്തുന്ന ടെസ്റ്റിൽ ആലിം ആരിഫ് 162 പോയിൻ്റ് നേടി. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ ഐക്യു 160 എന്നാണ് അനുമാനം. ഓൺലൈൻ ആയി ചില ഐക്യു ടെസ്റ്റുകൾ ചെയ്ത ആലിം തന്നെ ആണ് മെൻസ ടെസ്റ്റ് എഴുതണം എന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. ഗോസ്‌ഫോർത് ഈസ്റ്റ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥി ആണ് ആലിം. പെരിന്തൽമണ്ണ സ്വദേശി ആണ് ആലിമിന്റെ പിതാവ് ഡോക്ടർ ആരിഫ്, അമ്മ ഡോക്ടർ ഷഹീന കൂറ്റനാട് സ്വദേശിയും.

Leave a Reply