Spread the love

അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബാരക് ഒബാമ തന്‍റെ സോഷ്യല്‍ മീഡിയയില്‍ 2024 ലെ തനിക്ക് ഇഷ്ടപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. ഇതില്‍ ഒന്നാം സ്ഥാനത്ത് കാനില്‍ ഗ്രാന്‍റ് പ്രീ പുരസ്കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രമാണ്. മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ അടക്കം നേടിയിട്ടുണ്ട്. പായല്‍ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തത്.

ഒബാമയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്.

1. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

2. കോണ്‍ ക്ലെവ് –

3. ദ പിയാനോ ലെസണ്‍

4. ദ പ്രൊമിസിഡ് ലാന്‍റ്

5. ദ സീഡ് ഓഫ് ദ സെക്രട്ട് ഫിഗ്

6. ഡ്യൂണ്‍ പാര്‍ട്ട് 2

7. അനോറ –

8. ദിദി

9. ഷുഗര്‍ കെയിന്‍

10. ദ കംപ്ലീറ്റ് അണ്‍നോണ്‍

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രതിപാദ്യ വിഷയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്ക് പുറമേ ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട്, ഛായ ഖദം എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു,. ചിത്രത്തിൽ മുഖ്യവേഷത്തിൽ. കാൻ ഫെസ്റ്റിവലിൽ ​ഗ്രാന്റ് പ്രിക്സ് പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്

Leave a Reply