Spread the love
️ഓണക്കാലത്തെ പായസ മധുരത്തിന് മലയാളി ചെലവിടുന്നത് നൂറുകോടിരൂപ

തിരുവനന്തപുരം: പായസ വിൽപ്പനയിൽ റെക്കോഡ് വർദ്ധനയെന്ന് റിപ്പോർട്ട്. തിരുവോണ നാളിൽ മാത്രം 10 ലക്ഷം ലിറ്റർ പായസമാണ് കേരളത്തിൽ വിളമ്പുന്നത്. ഏകദേശം 20 കോടി രൂപയോളം വരുമിത്. അത്തം മുതൽ 50 ലക്ഷം ലിറ്റർ പായസമാണ് വിതരണം ചെയ്തത്.

പാലട,ഗോതമ്പ്, അടപ്രഥമൻ, പരിപ്പ്, സേമിയ, പഴം തുടങ്ങിയ പായസങ്ങളാണ് പായസ വിപണിയിലെ താരങ്ങൾ. വിവിധയിനം പായസങ്ങളുണ്ടെങ്കിലും മലയാളിയ്‌ക്ക് പാലടയ്‌ക്കും പരിപ്പ് പായസവുമാണ് ഏറെ പ്രിയം. പാലടയാണ് വിൽപ്പനയിൽ മുന്നിൽ. അര ലിറ്റർ,ഒരു ലിറ്റർ പായസത്തിനാണ് ആവശ്യക്കാർ കൂടുതൽ. ഹോട്ടലുകൾ, കാറ്ററിങ്ങ്, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങി ബേക്കറികളിലും പായസം വിൽക്കുന്നുണ്ട്. റോഡരികിൽ ഗ്ലസിന് 30 മുതൽ 50 രൂപ നിരക്കിലും പായസം ലഭ്യമാണ്.

മഹാമാരിയ്‌ക്ക് ശേഷമുള്ള ഓണം ആയതിനാൽ വമ്പിച്ച ആഷോഷങ്ങളാണ് നാടെങ്ങും. അത്തം മുതൽ പായസത്തിന് ആവശ്യക്കാർ ഏറിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വിൽപ്പനയാണ് പായസ വിപണിയിൽ ഉണ്ടായത് എന്ന് കാറ്ററിങ്ങ് മേഖലയിലുളളവരും പറയുന്നു.

Leave a Reply