Spread the love

കുട്ടി താരം ദേവനന്ദയെ മലയാളികൾക്ക് ഓർത്തെടുക്കാൻ മാളികപ്പുറം എന്ന ഒറ്റ സിനിമ മതി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ അക്കൗണ്ടിലൂടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളെല്ലാം ആരാധകർ അറിയാറുമുണ്ട്. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ തന്റെ ജന്മദിനത്തിൽ ഒരു ആഡംബര വാഹനം സ്വന്തമാക്കിയതിന്റെ ചിത്രമാണ് താരത്തിന്റേതായിപ്പോൾ പ്രചരിക്കുന്നത്.

31 ലക്ഷത്തോളം വില വരുന്ന ഇന്നോവ ഹൈക്രോസ് ഹൈബ്രഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെ പുറത്തുവിടുകയായിരുന്നു.

Leave a Reply