Spread the love

പ്രേഷകരുടെ ഇഷ്ടപെട്ട താര കുടുംബമാണ് പൃഥ്വിരാജിന്റെ. സഹോദരന്‍ ഇന്ദ്രജിത്ത് ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. കഴിഞ്ഞദിവസം പൃഥ്വിരാജിന്റെ മകള്‍ അലംകൃത സാന്റായ്ക്ക് എഴുതിയ കത്ത് സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കൊച്ചുമകളുടെ കത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മല്ലികാ സുകുമാരന്‍.

അച്ചോടാ, അല്ലിക്കുട്ടാ, മനോഹരമായ സമ്മാനങ്ങളുമായി സാന്റ നിന്നെ കാണാനെത്തുമെന്നായിരുന്നു മല്ലിക കുറിച്ചത്. അച്ഛമ്മയ്ക്ക് അല്ലിക്കുട്ടന്റെ വക ബിഗ് ഹഗെന്നുള്ള മറുപടിയുമായാണ് സുപ്രിയ മേനോന്‍ എത്തിയത്. താന്‍ കൊച്ചിയിലെത്തിയാല്‍ അല്ലിയും നച്ചുവും പുറകെ നിന്നും മാറാറില്ലെന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍ എത്തിയിരുന്നു.

പ്രിയപ്പെട്ട സാന്‍റ. നിങ്ങള്‍ എനിക്ക് ഒരു സമ്മാനം തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്ലീസ് സാന്റ, ഞാന്‍ അത്ര നല്ല കുട്ടിയല്ലെങ്കിലും നിങ്ങളേയും നിങ്ങളുടെ മാനുകളേയും എനിക്ക് ഇഷ്ടമാണ്. സ്നേഹപൂര്‍വം അല്ലിയെന്നായിരുന്നു അലംകൃത കുറിച്ചത്. സുപ്രിയ പങ്കുവെച്ച കുറിപ്പും ഫോട്ടോയും പൃഥ്വിരാജും തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

Leave a Reply