Spread the love

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്ബതിമാരുടെ പുത്രി മാളവിക ജയറാം. ഒരു സ്വര്‍ണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറാലയിരുന്നു.

നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകള്‍ സംശയിച്ചു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നല്‍കിയിരുന്നു.

ഇതുവരെ ഒരു അഭിമുഖങ്ങളില്‍ പോലും വന്നിട്ടില്ലാത്ത താരപുത്രി ഇപ്പോഴിതാ ആദ്യമായി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലാവുകയാണ്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് താരം വാചാലയാവുന്നത്.

താരം സിനിമാ പ്രവേശനത്തെ കുറിച്ച്‌ വളരെ വ്യക്തമായ മറുപടിയാണ് നല്‍കുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും താരപുത്രി പറയുന്നു.

Leave a Reply