സത്യമേതെന്നോ കള്ളമേതെന്നോ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ പരസ്പരം വസ്തുതകൾ എന്നു പറഞ്ഞ് നിരന്തരം ആരോപണങ്ങൾ നിരത്തുകയാണ് നടൻ ബാലയും മുൻ ഭാര്യ എലിസബത്ത് ഉദയനും. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന യുദ്ധമാണ് ഇപ്പോൾ ഓൺലൈൻ മീഡിയകളിലെ വൈറൽ കണ്ടന്റ്. ബാലയ്ക്കൊപ്പം ജീവിച്ചിരുന്ന സമയത്ത് വീട്ടിൽ അനുഭവിച്ചത് കൊടിയ പീഡനങ്ങൾ ആണെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയായിരുന്നു തുടക്കം. പിന്നാലെ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയയിലും സംശയം രേഖപ്പെടുത്തിയ എലിസബത്ത് ബാല പല പല സ്ത്രീകളെ വീട്ടിൽ വിളിച്ചു കയറ്റുമായിരുന്നു എന്നും ആരോപിച്ചു. മർദ്ദനവും ലൈംഗിക പീഡനവും അടക്കമുള്ള ഭീകര അനുഭവങ്ങളും ബാലയുടെ കൂടെയുണ്ടായിരുന്ന സമയത്ത് തനിക്കുണ്ടായി എന്നും അവർ ആരോപിച്ചിരുന്നു.
എലിസബത്തിന്റെ വിവിധ ആരോപണങ്ങൾക്ക് മറുപടി നൽകിയ ബാല കൂടുതൽ തുറന്നു പറയാത്തത് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലാണ് എന്നും അത് തന്റെ ദൗർബല്യമായി കാണരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എലിസബത്തിനുള്ള മറുപടിയായി തന്റെ കരൾ ദാതാവിനെ തന്നെ നേരിട്ട് എത്തിച്ച ബാല പണം കൊടുത്ത് അവയവം സ്വീകരിച്ചുവെന്ന ആരോപണം തള്ളിയിരുന്നു. പിന്നാലെ ഇന്നലെ രംഗത്തെത്തിയ ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലും നടത്തിയിരുന്നു.
കഴിഞ്ഞ 15 വർഷമായി മരുന്നു കഴിക്കുന്ന ആളാണെന്നും എലിസബത്തിന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞതാണെന്നുമായിരുന്നു കോകിലയുടെ വെളിപ്പെടുത്തൽ. കൂടാതെ ഡിപ്രഷൻ കൂടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന അവസ്ഥയിൽ എലിസബത്ത് ഇരുന്നതിന്റെ തെളിവും തന്റെ കയ്യിൽ ഉണ്ടെന്നും കോകില വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയിപ്പോൾ വീണ്ടും തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.
കഴിഞ്ഞ കാലത്തെ സത്യങ്ങൾ തുറന്നു പറയുന്നതിൽ നാണക്കേടില്ല. ഒരുകാലത്ത് താൻ തന്നെ മാതാപിതാക്കളെക്കാൾ വിശ്വസിച്ചത് ബാലയേയായിരുന്നു എന്നും അതുകൊണ്ട് തന്നെ പല കാര്യങ്ങളും താൻ വിശ്വസിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. താൻ പല കാര്യങ്ങളും തുറന്നു പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ഭീഷണിയുമായി ദമ്പതികൾ എത്തിയിരിക്കുന്നത് എന്നും ബാലയുമായി ഒരുമിച്ച് ജീവിച്ചിരുന്ന സമയത്തും ഇതേ ഭീഷണികൾ താൻ കേട്ടിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു.
എന്നെ റേപ്പ് ചെയ്തുവെന്ന് വിഡിയോകളിലൂടെ ഞാൻ തുറന്നു പറഞ്ഞു, പക്ഷേ ആരും അതൊന്നും മുഖവിലയ്ക്ക് എടുക്കുന്നില്ല. കുറ്റമാരോപിച്ചവരും ബ്ലാക്ക് മെയ്ൽ എന്ന രീതിയിൽ പരാതിപ്പെടുന്നുമില്ല. പകരം ഇതുപോലെ ഭീഷണിപ്പെടുത്തുകയാണ്. ഇതു തന്നെയാണ് ഞാൻ മുമ്പും പറഞ്ഞിരുന്നത്, എന്നെ ഭീഷണിപ്പെടുത്തുന്നുവെന്നത് എലിസമ്പത്ത് പറയുന്നു.
പാലാരിവട്ടത്ത് ബാലയ്ക്ക് ഉണ്ടായിരുന്ന ഫ്ലാറ്റ് അയാൾ പല സ്ത്രീകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തന്റെ കഴിഞ്ഞ കാലത്തെ സത്യങ്ങളല്ലെ ഇരുവരും പുറത്തുവിടാൻ പോകുന്നത്, എന്നും അതില്‍ തനിക്ക് ഒരു പ്രശ്നവുമില്ലെന്നും എലിസബത്ത് പറയുന്നു. ‘നാളികേരം എറിഞ്ഞ് പൊട്ടിക്കു മാമാ…’ എന്നും തമാശ രൂപേണ ഭീഷണികളെ എലിസബത്ത് പരിഹസിക്കുന്നുണ്ട്. അതേസമയം ഒരു കാലത്ത് താൻ വളരെയധികം സ്നേഹിച്ച ആളായിരുന്നു ബാലെന്നും എലിസബത്ത് പറയുന്നു.