Spread the love

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നേടിയെടുത്ത മലയാളത്തിന്റെ ക്യൂട്ട് നായികയാണ് മമിത ബൈജു. സൂപ്പർ ശരണ്യ, പ്രണയ വിലാസം, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനങ്ങൾ താരം കാഴ്ച വച്ചിരുന്നുവെങ്കിലും പ്രേമലു എന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിൽ നടിക്കൊരു സ്വീകാര്യത നേടികൊടുക്കുകയായിരുന്നു. ചിത്രത്തിന് പിന്നാലെ വിജയിയുടെ സിനിമാ വിരമിക്കലിനു മുൻപുള്ള അവസാന ചിത്രമായ ജനനായകനിലും താരം വേഷം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ സ്കൂൾ കാലത്തെ രസകരമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് താരം.

പ്ലസ്ടൂവിൽ കാല്തട്ടി തനിക്ക് വന്നൊരു പ്രണയാഭ്യർത്ഥനയാണ് കാര്യം.
“ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ എനിക്കൊരു പ്രപ്പോസൽ വന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചെക്കനാണ് എന്നെ പ്രപ്പോസ് ചെയ്തത്. എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നാണ് ആ കുട്ടി എന്നോട് പറഞ്ഞത്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും നോക്കിയാലോ എന്ന് ചോദിച്ചു. എന്ത് ധൈര്യത്തിലാണ് നീയിത് പറഞ്ഞതെന്ന് ഞാൻ അവനോട് തിരിച്ചു ചോദിച്ചു. അവൻ ഇപ്പോൾ അത് ഓർത്ത് ചിരിക്കുന്നുണ്ടാവുമെന്നും” മമിത പറയുന്നു.

Leave a Reply