ഏത് തെന്നിന്ത്യൻ യുവതാരത്തിന്റേയും ആഗ്രഹമായിരിക്കും ദളപതി വിജയ്‌യുടെ കൂടെ ഒരിക്കൽ എങ്കിലും അഭിനയിക്കുക എന്നത്. പ്രേമലു എന്ന തന്റെ കരിയര്‍ ബ്രേക്ക് നേടിയെടുത്ത മലയാളത്തിന്റെ ക്യൂട്ട് നായിക മമിത ബൈജുവും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു അഭിമുഖ പരിപാടിയിൽ ഇതേ ആഗ്രഹം തുറന്നുപറഞ്ഞിരുന്നു.
ഗില്ലി തൊട്ട് താൻ താരത്തിന്റെ കട്ട ഫാന്‍ ആണ്. ഇവരൊക്കെ തിയറ്ററില്‍ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ടല്ലോ. അദ്ദേഹം സിനിമയിൽ നിന്നും മാറി നിൽകുമ്പോൾ അതൊക്കെ ഭയങ്കരമായിട്ട് മിസ് ചെയ്യും (രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍). വിജയ് സാറിന്‍റെ കൂടെ ഒരു പടമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അത് ഇനിയിപ്പോള്‍ നടക്കില്ലല്ലോ എന്നുമായിരുന്നു താരം അഭിമുഖത്തിൽ പറഞ്ഞത്.
എന്നാലിപ്പോൾ ഏത് യുവതാരവും കൊതിക്കുന്ന ആ അവസരം മമിതയെ തേടി എത്തിയെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയവാർത്തകൾ സൂചിപ്പിക്കുന്നത്. വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ദളപതി 69 ലാണ് മമിത അടുത്തതായി അഭിനയിക്കുന്നത്. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ എത്തിയിരുന്നു. എന്തായാലും താരം ആഗ്രഹിച്ചതുപോലെ ദളപതി വിജയ്‌യുടെ അവസാന പടത്തിൽ വേഷം ലഭിച്ചതോടെ പഴയ ഇന്റർവ്യൂ പലരും വയറലാക്കുന്നുണ്ട്.