2024മായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും നല്ല സിനിമകൾ സംഭവിക്കുന്ന കാര്യത്തിൽ 2025ലും മലയാള സിനിമ പിശുക്ക് കാട്ടിയിട്ടില്ല. എന്നാൽ മികച്ച പ്രേക്ഷക -നിരൂപക പ്രശംസ നേടിയ ഒരുപിടി സിനിമകൾ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പിറന്നുവെങ്കിലും നിർഭാഗ്യവശാൽ പലതും ബോക്സ് ഓഫീസിൽ വേണ്ടത്ര പിടിച്ചുനിന്നില്ല. എന്നാൽ ഇത്തരത്തിൽ ബോക്സ് ഓഫീസിലും പ്രേക്ഷക ഹൃദയത്തിലും ഒരുപോലെ ഇടംപിടിച്ച ചിത്രങ്ങളുടെ ലിസ്റ്റ് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടോപ് 10 സിനിമകളുടെ ലിസ്റ്റാണിത്.
ഇതുവരെയുള്ള ബോക്സ് ഓഫീസ് കണക്കുകൾ പ്രകാരം കളക്ഷനിൽ മുന്നിലുള്ളത് ആസിഫ് അലി നായകനായെത്തിയ ജോഫിൻ ടി ചാക്കോ സിനിമയായ രേഖാചിത്രം ആയിരുന്നു. 27 കോടിയോടടുത്ത് കളക്ഷൻ നേടിയ രേഖാചിത്രത്തിനെ പിന്നിലാക്കി കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയാണ് ലിസ്റ്റിൽ ഇപ്പോൾ ടോപ്പിൽ ഉള്ളത്. 27.5 കോടിയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബേസിൽ നായവേഷത്തിൽ എത്തിയ പൊന്മാനാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സണാണ് ലിസ്റ്റിലെ നാലാം സ്ഥാനത്ത് ഉള്ള സിനിമ.
2025ൽ കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾഓഫീസർ
*ഓൺ ഡ്യൂട്ടി- 27.5 കോടി
*രേഖാചിത്രം- 26.85 കോടി
*പൊൻമാൻ- 10.5 കോടി
*ഡൊമനിക് ആന്റ് ദി ലേഡീസ് പേഴ്സ്- 9.75 കോടി
*ബ്രൊമാൻസ്- 9.2 കോടി
*ഐഡന്റിറ്റി- 8. 5 കോടി
*ഒരു ജാതി ജാതകം- 7. 75
*കോടിപ്രാവിൻകൂട് ഷാപ്പ്- 5.5 കോടി
*ദാവീദ്- 5.25 കോടി
*പൈങ്കിളി- 3.60 കോടി