ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഈ വിഷുവിനെ ഉറ്റുനോക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ വിഷു റിലീസായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’, നസ്ലെൻ്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയെല്ലാം ഈ വർഷത്തെ വിഷു റിലീസാണ്. മാർച്ച് അവസാനവാരം തിയേറ്ററുകളിലെത്തിയ, മോഹൻലാലിൻ്റെ ‘എൽ 2 എമ്പുരാൻ’ ഇപ്പോഴും ബോക്സ് ഓഫീസിൽ വിജയകുതിപ്പു തുടരുമ്പോഴാണ് ഈ ചിത്രങ്ങൾ കൂടിയെത്തുന്നത്. ഒപ്പം, മൂന്നു പുതുപുത്തൻ ചിത്രങ്ങൾ ഒടിടിയിലേക്കും എത്തുകയാണ്
Bazooka Release: ബസൂക്കമമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’ . ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും.
Alappuzha Gymkhana Release: ആലപ്പുഴ ജിംഖാനനസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.
Marana Mass Release: മരണമാസ്ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
Daveed OTT: ദാവീദ് ഒടിടിആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ദാവീദ്.’ ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഏപ്രിൽ 11 മുതൽ ദാവീദ് സീ5ൽ സ്ട്രീമിങ് ആരംഭിക്കും
Pravinkoodu Shappu OTT: പ്രാവിന്‍കൂട് ഷാപ്പ് ഒടിടിസൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. സോണി ലിവിലൂടെയാണ് പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Painkili OTT: പൈങ്കിളി ഒടിടിഅനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ‘പൈങ്കിളി’. റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Bromance OTT: ബ്രോമാൻസ്അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസും വിഷു റിലീസായി ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്യും.