മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.
നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കേക്കിലുമുണ്ട് ചില പ്രത്യേകതകൾ. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകൾ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.
മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.
കാരണം വാപ്പച്ചിക്കായി പിറന്നാൾ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കൊച്ചിയിലെ ‘indulgence’ എന്ന കേക്ക് ബേക്കേഴ്സ് പറയുന്നു. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കിൽ കാണാം. സുറുമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇവർ വ്യക്തമാക്കി.