കാലങ്ങളായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പൊതുവിലുള്ള ധാരണയാണ് അദ്ദേഹമൊരു ജാഡക്കാരനും കണിശക്കാരനും മുൻകോപിയുമൊക്കെയാണെന്ന്. എന്നാൽ പലരും പലകുറി പല വേദികളിൽ ഇത് വെറും തെറ്റുധാരണ മാത്രമാണെന്ന് ചൂണ്ടികാട്ടിയിട്ടുമുണ്ട്. ഇന്ന് മലയാള സിനിമയിൽ മുൻനിര നടീ-നടൻമാർ ആയി പ്രവർത്തിക്കുന്നവർ പോലും മമ്മൂക്കയാണ് തങ്ങളെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഒരുകരം ചെയ്യുന്നത് മരുകരം അറിയരുതെന്ന മട്ടുകാരനാണ് മമ്മൂക്കയെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവർക്കായി അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും തന്നെ പ്രദർശിപ്പിക്കാറില്ലെന്നും സിനിമാ രംഗത്തെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരത്തിൽ തന്റെയൊരു കുട്ടി ആരാധകന് പിറന്നാള്‍ സമ്മാനവുമായി മമ്മൂക്കയെത്തിയ കഥയാണിപ്പോൾ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഗൌതം വസുദേവ് മേനോന്‍ സെറ്റിലായിരുന്നു രസകരമായ സംഭവം. ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും അദ്ദേഹത്തെ കാണാന്‍ ഷൂട്ടിംഗ് സെറ്റിൽ എത്തുമായിരുന്നു. അങ്ങനെയിരിക്കെ കുട്ടി ആരാധകന്റെ പിറന്നാള്‍ ആണെന്നറിഞ്ഞ മമ്മൂട്ടി ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി എത്തുകയായിരുന്നു.
സമ്മാനപ്പൊതി മഹാദേവിന് കൊടുത്ത് പിറന്നാള്‍ ആശംസകള്‍ പറയുന്ന മമ്മൂട്ടിയെയും സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി വീട്ടിലേക്കോടുകയായിരുന്നു മഹാദേവിനേയുമാണ് കണ്ടതെന്ന് സിനിമ സെറ്റിലെ കണ്ടുനിന്ന പലരും പറയുന്നു. ഒരു ടോയ് കാര്‍ ആണ് മമ്മൂക്ക മഹാദവിന് നൽകിയതെന്നാണ് സൂചന.