മലയാളത്തിന്റെ പുതിയ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായ ചിത്രം 135 കോടി രൂപയോളം നേടിയിരിക്കുകയാണ്. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമെത്തിയതും മോഹൻലാലാണ്. മോഹൻലാലിന്റെ പുലിമുരുകനാണ് ആദ്യമായി 100 കോടി ക്ലബിലെത്തിയത്.
മോഹൻലാലിന് ആകെ മൂന്ന് 100 കോടി ക്ലബ് ചിത്രങ്ങളാണ് ഉള്ളത്. 2016ലാണ് ഒരു മലയാള ചിത്രം ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. പുലിമുരുകൻ അന്ന് നേടിയത് 137 കോടി രൂപയോളമാണ്. വൈശാഖായിരുന്നു പുലിമുരുകൻ സംവിധാനം ചെയ്‍തത്. അതേസമയം മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിക്ക് 100 കോടി ക്ലബില്‍ ഇടംനേടാനായില്ല എന്നതാണ് മറ്റൊരു കാര്യം.
മലയാളത്തിലെ 100 കോടി ക്ലബുകള്‍
മഞ്ഞുമ്മല്‍ ബോയ്‍സ്- 242 കോടി
2018- 177 കോടി
ദ ഗോട്ട് ലൈഫ്- 158.50 കോടി
ആവേശം- 156 കോടി
പുലിമുരുകൻ- 137.50 കോടി
പ്രേമലു- 136 കോടി
എമ്പുരാൻ- 135 കോടി
ലൂസിഫര്‍- 127 കോടി
എആര്‍എം- 106.75 കോടി
മാര്‍ക്കോ- 116 കോടി