69ാം ജന്‍മദിനം ആഘോഷിച്ച് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞാണ് പുതിയ ചിത്രം മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവര്‍ക്കും സ്നേഹത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ ഇങ്ങനെ തോല്‍പ്പിക്കുന്ന മനുഷ്യന്‍, ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു എന്ന കമന്റുകളോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.
കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇന്നലെ ജന്‍മദിനം ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങള്‍ക്കൊപ്പം പങ്കു വെയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മലയാളികള്‍ ഒന്നടങ്കം പ്രിയ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.