ലോക് ഡൗണ്‍ മാറിയതിന് ശേഷം പല താരങ്ങളും പുറത്തിറങ്ങുകയും, സിനിമയുടെ ഷൂട്ടിംഗ് പുണരാരംഭിക്കുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ മുതല്‍ ഇന്നേ വരെ പുറത്തിറങ്ങാത്ത ഒരു താരം ആയിരുന്നു ശ്രീ മമ്മൂട്ടി. ഇപ്പോള്‍ ഇതാണ് നീണ്ട 275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിരിക്കുന്നു.
എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അതേ സമയം, രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് താരം നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ സന്ദേശങ്ങള്‍ പങ്കുവച്ചിരിന്നു. ഇന്നലെ രാത്രി ആയിരുന്നു താരം പുറത്തിറങ്ങിയത്.