സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വണ്‍ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രതീക്ഷകള്‍ വളര്‍ത്തിയത്. കടക്കല്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയായി ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പുറത്ത് വിട്ടത്.
റിലീസ് തിയതി ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന ബോബി സഞ്ജയുടേതാണ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
കോവിഡിന് മുമ്പ് തന്നെ ചിത്രത്തിൻറെ ചിത്രീകരണം പകുതിയിലേറെ പൂർത്തിയായതായിരുന്നു. കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിൻറെ റിലീസ് വൈകിയത്. നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ചെങ്കിലും തുറക്കില്ലെന്നാണ് ഫിലിം ചേമ്ബർ നൽകുന്ന വിവരങ്ങൾ.