പുതിയ സംവിധായകരുടെ സിനിമയില്‍ പുതുമയുള്ളതുകൊണ്ടാണ് അവര്‍ക്ക് അവസരം നല്‍കുന്നതെന്ന് നടന് മമ്മൂട്ടി. ഒരു പുതുമുഖ സംവിധായകന്റെ മനസില്‍ പുതിയ സിനിമയായിരിക്കും. ആ സിനിമ എനിക്ക് ഒരു പുതുമയായിരിക്കും. എന്റെ പ്രകടനത്തിലോ കഥാപാത്രത്തിലോ പുതുമ കൊണ്ടുവരും എന്നാണ് പ്രതീക്ഷ. എല്ലാം വിജയമാകണമെന്നില്ല. നമുക്ക് തെരഞ്ഞെടുക്കാനല്ലേ പറ്റൂ. പൂര്‍ത്തീകരിക്കാന്‍ പറ്റില്ലല്ലോ.
സിനിമയെന്നു പറഞ്ഞ് ഒരുപാട് കാലം അലഞ്ഞുനടന്ന ആളാണ് ഞാന്‍. അന്ന് എനിക്ക് ഒരാള്‍ ചാന്‍സ് തന്നു. പിന്നെ ഞാന്‍ എന്നേക്കൊണ്ട് ആവന്നതുപോലെ ചെയ്താണ് ഇങ്ങനെയെത്തിയത്. അതുപോലെ അവരും വരട്ടെ. ഇത് വലിയ കാര്യമായി കാണേണ്ടതില്ല. എനിക്ക് കിട്ടിയത് തിരിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രം ‘ദി പ്രീസ്റ്റിന്റെ’ റിലീസിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.