മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യക്കും ഇന്ന് നാൽപ്പത്തിരണ്ടാം വിവാഹവാർഷികം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുൽഫത്തിന്റെ പൂർണപിന്തുണയോടെ സിനിമയിലെക്കിയത് .1971ലായിരുന്നു ആ അരങ്ങേറ്റം.
കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി.മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബവിശേഷങ്ങളറിയാൻ ആരാധകർക്കും താൽപ്പര്യമാണ്. 1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്.രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖറും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു. നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എടുത്തു പറയാറുമുണ്ട്.
സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ.സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്.ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ദുൽഖറിനും ഭാര്യ അമാലിനും ഒരു പെൺകുട്ടിയാണ്.