മമ്മൂട്ടി ആരാധകരും ചലച്ചിത്രപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബസൂക്കയുടെ ആദ്യ പ്രദർശനം ഏപ്രിൽ 10ന് രാവിലെ 9ന്. മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവരം പുറത്തുവിട്ടത്. പുതിയ പോസ്റ്ററിനൊപ്പമാണ് ബസൂക്കയുടെ ആദ്യ പ്രദർശനത്തെക്കുറിച്ചുള്ള വിവരം മമ്മൂട്ടി പങ്കുവച്ചത്.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നീസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകൻ ഡിനോ ഡെന്നിസ്. ബിഗ് ബഡ്‌ജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയ ചിത്രം സരിഗമഇന്ത്യ ലിമിറ്റഡും തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ . ജിനു.വി .അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മാണം.