Spread the love

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വെളിപ്പെടുത്തലിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും താരത്തിന്റേത് ഭീഷണിയുടെ സ്വരം തന്നെയാണെന്നും പറയുകയാണ് സാന്ദ്ര. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയത്.

”എന്നോട് ചോദിച്ച ചോദ്യമാണ്. ഇന്‍ഡസ്ട്രിയുടെ തന്നെ ഏറ്റവും ഉന്നതമായ പൊസിഷനില്‍ ഇരിക്കുന്ന മമ്മൂക്കയും ലാലേട്ടനും, ഇത്രയും പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ എന്താണോ ഉണ്ടായത് അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ ഞാന്‍ വെള്ളം കലര്‍ത്തിയിട്ടില്ല. പറഞ്ഞത് മാറ്റി പറഞ്ഞിട്ടുമില്ല. ശരിയായ സമയത്തായിരുന്നില്ല ആ കോള്‍ വന്നത്. ഞാന്‍ മാനസികമായ തകര്‍ന്നിരിക്കുന്നൊരു സമയത്ത്, ഭീഷണിയുടെ സ്വരത്തില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ അന്നെനിക്ക് ഒരുപാട് വിഷമമുണ്ടാക്കി. അതുകൊണ്ടായിരിക്കാം ചോദിച്ചപ്പോള്‍ ഞാനത് പറഞ്ഞത്.” എന്നാണ് സാന്ദ്ര പറയുന്നത്.

‘ സ്ത്രീകളുടെ വിഷയം വരുമ്പോള്‍ പ്രതികരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകില്ല. അല്ലെങ്കില്‍ പ്രതികരിക്കുന്ന സ്ത്രീകളെ ഇതുപോലെ വിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. അത് അവരുടെ ത്തത് എന്നതിനെ കുറിച്ച് സാന്ദ്ര പറയുന്നത്.

Leave a Reply