Spread the love
നുപുർ ശർമ്മയുടെ തല വെട്ടുന്നതായുള്ള വീഡിയോ പുറത്തുവിട്ടയാൾ അറസ്റ്റിൽ

നൂപുര്‍ ശര്‍മ്മയെ തലയറുത്ത് കൊല്ലുന്നതായുള്ള വീഡിയോ ഇറക്കിയ കശ്മീര്‍ ആസ്ഥാനമായുള്ള യൂട്യൂബര്‍ ഫൈസല്‍ വാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് എടുത്തതിന് പിന്നാലെ ഫൈസല്‍ വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഡീപ് പെയിന്‍ ഫിറ്റ്‌നസ് എന്ന പേരിലുള്ളതാണ് യൂട്യൂബ് ചാനല്‍. നഗ്‌നനായി വാളുമായി നില്‍ക്കുന്ന യൂട്യൂബര്‍ പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ ഫോട്ടോയിലെ തല വെട്ടുന്നതായാണ് വീഡിയോയില്‍ കാണിച്ചിരുന്നത്. വിവാദമായതോടെ വീഡിയോ ഫൈസല്‍ നീക്കം ചെയ്തു.

Leave a Reply