അയർക്കുന്നം അമയന്നൂർ പൂതിരിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു.അയർക്കുന്നം അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുമായി സൂക്ഷിച്ചിരിക്കുന്നു.ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്. വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് തുറന്ന മകൻ കണ്ടത് പിതാവ് തൂങ്ങി നിൽക്കുന്നതും മാതാവ് ബോധ രഹിതയായി വീണു കിടക്കുന്നതുമാണ്. നാട്ടുകാർ എത്തുമ്പോൾ രണ്ടു പേർക്കും ജീവനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.