സഹോദരിക്ക് കുഞ്ഞ് പിറന്നതിൻ്റെ സന്തോഷത്തിൽ സൗജന്യമായി പെട്രോൾ നൽകി യുവാവ്. രാജ്യത്തെ പെട്രോൾ – ഡീസൽ വില കുതിച്ചുയരുന്നതിനിടെയാണ് വ്യത്യസ്തമായ ആഘോഷവുമായി മധ്യപ്രദേശ് സ്വദേശിയായ ദീപക് സിനാനി വന്നത്. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലാണ് ദീപക് സിനാനി എന്ന യുവാവാണ്. പമ്പ് ഉടമസ്ഥനാണ് ദീപക്. സഹോദരിയായ ശിഖ പോര്‍വാള്‍ ഒക്ടോബർ ഒൻപതിനാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെയാണ് പെട്രോൾ ഫ്രീയായി നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് ദീപക് പറഞ്ഞു. രാവിലെ 9 മണി മുതല്‍ 11 വരെയും വൈകീട്ട് അഞ്ച് മുതല്‍ 7 മണിവരെയുമാണ് ഈ ഫ്രീ പെട്രോള്‍ ലഭിക്കുക. സഹോദരിക്ക് കുഞ്ഞ് പിറന്നതിൽ സന്തോഷത്തിനിടെ നവരാത്രി ആഘോഷവും എത്തിയതോടെയാണ് ഇങ്ങനെയൊരു ആഘോഷം നടത്താൻ തീരുമാനിച്ചതെന്ന് ദീപക്